Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇന്നും നിരവധി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും. അതേ സമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി. തിരു-കൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. മലബാറില്‍ രാവിലെ ഏഴ് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 79 സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം മലബാര്‍ മേഖലയില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് 281 എംപാനല്‍ കണ്ടക്ടര്‍മാരേയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം മാത്രം 55 ഓളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് പോകേണ്ട ബസുകളായിരുന്നു ഇതിലധികവും. ഇന്നലെ സംസ്ഥാനത്തുടനീളം എണ്ണൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിരുന്നു.
Leave a Reply