Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 15, 2019 at 4:43 pm

ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം..!!

vastu-in-apartments-and-flats

ഭൂമിയുടെ ലഭ്യതക്കുറവും, വിലക്കൂടുതലും ആണ് ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുവാൻ പലരേയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സുരക്ഷിതമായ താമസം എന്നതും ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. തീർച്ചയായും തിരക്കേറിയ ഈ ജീവിത സാഹചര്യങ്ങളിൽ മികച്ച സൗകര്യങ്ങളാണ് ഫ്ലാറ്റുകളിൽ ലഭിക്കുന്നത്. പക്ഷേ അതുകൊണ്ട് മാത്രം ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകണമെന്നില്ല. ഫ്ലാറ്റുകളുടെ വാസ്തുശാസ്ത്രം ശരിയല്ലെങ്കിൽ പ്രതികൂല ഫലങ്ങളാകും ലഭിക്കുക. ഫ്ലാറ്റുകൾ നിർമിക്കുന്നവരും അതിൽ താമസിക്കുന്നവരും ചില കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും..

* ചുറ്റുമുള്ള വസ്തുക്കളിലെല്ലാം നിന്ന് താഴ്ന്ന നിലയിലാകരുത് ഫ്ലാറ്റ് പണിയുന്ന വസ്തു. ഒന്നുകിൽ മണ്ണിട്ടു
നികത്തി ഉയർത്തുകയോ അല്ലെങ്കിൽ അപ്പാർട്മെന്റുകൾ സമീപവസ്തുക്കളെക്കാളും ഉയരത്തിൽ
നിർമ്മിക്കുകയോ വേണം. നാല് ഭാഗവും താഴ്ന്നിരുന്നാൽ ഭൂമിയിലെ അനുകൂല ഊർജപ്രവാഹം
പൂർണമായും തടസ്സപ്പെടും.
* ഒരു വാസ്തുവിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രമേ നിർമ്മാണം നടത്തുവാൻ ആഗ്രഹിക്കുന്ന വസ്തുവിന്റെ
ആകൃതി ക്രമപ്പെടുത്താവൂ. വസ്തു നോക്കാൻ പോകുമ്പോൾ ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.
* ഫ്ലാറ്റ് പണിയുന്ന വസ്തുവിന്റെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റു ഭാഗങ്ങളെക്കാൾ അൽപം
ഉയർന്നതായിരിക്കണം.
* ഭൂമി പൂജയും മറ്റു ചടങ്ങുകളും നല്ല ദിവസവും, നല്ല സമയവും നോക്കി തന്നെ നടത്തണം.
* ഭൂമി വാങ്ങുന്ന അവസരത്തിൽ ആ ഭൂമിയെ പറ്റി വ്യക്തമായി അന്വേഷിച്ചിരിക്കണം. ദുർമരണം നടന്ന
വീടിരിക്കുന്ന വസ്തു, സാമ്പത്തിക ബാധ്യതയേറി നാടുവിട്ട വ്യക്തിയുടെ വസ്തു, നാഗങ്ങൾ വസിക്കുന്ന ഭൂമി,
മൃതശരീരങ്ങൾ അടക്കം ചെയ്ത വസ്തു, ആരാധനാലയങ്ങൾ ഉണ്ടായിരുന്ന ഭൂമി ഇവയെല്ലാം ദോഷകരമാണ്.
എന്നാൽ വാസ്തുവിദഗ്ധന്റെയും ജ്യോത്സ്യന്റെയും നിർദ്ദേശാനുസരണം പ്രതിവിധികൾ ചെയ്താൽ ഈ
ദോഷങ്ങൾ പൂർണമായും മാറിക്കിട്ടും. അതിനുശേഷം മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ
പ്രശ്നങ്ങൾ ഉണ്ടാകുകയില്ല.
* വസ്തു നൽകുന്ന ഉടമയുടെ മനസ്സുകൊണ്ടുള്ള അനുഗ്രഹം വാങ്ങുന്നവർക്ക് തീർച്ചയായും ഉണ്ടാകണം. അന്യായമായി അധീനപ്പെടുത്തുന്ന ഭൂമി ദോഷങ്ങള്‍ തരും. മനുഷ്യമനസ്സിൽ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജപ്രവാഹത്തിന് അനുകൂലവും പ്രതികൂലവുമായ അവസ്ഥകളുണ്ട്. ഭൂമിയിൽനിന്നും പ്രവഹിക്കുന്നതും

ഇതേ സ്വഭാവമുള്ള പ്രവാഹങ്ങൾ തന്നെയാണ്. അന്യായമായി കൈവശപ്പെടുത്തുന്ന വസ്തുവിന്റെ ഉടമയുടെ മനോവേദനയിൽ നിന്നും ഉണ്ടാകുന്ന പ്രതികൂല ഊർജ്ജം തീർച്ചയായും വാസ്തുപുരുഷന്റെ സ്വസ്ഥതയ്ക്ക് വിഘ്നം വരുത്തും. അത് വാങ്ങുന്ന വസ്തു ഉടമയുടെ ജീവിതത്തെ കടുത്ത ദോഷങ്ങളിലൂടെ വേട്ടയാടും.

നാം ഇന്നു കാണുന്ന ഫ്ലാറ്റുകൾ സാധാരണയായി വാസ്തുശാസ്ത്രം വ്യക്തമായി നോക്കിയാണ് പണിയാറ്. ശിലാന്യാസം, വാസ്തുപൂജ തുടങ്ങിയ എല്ലാ കർമ്മങ്ങളും ഫ്ലാറ്റ് നിർമ്മാണം നടത്തുന്നവർ അനുഷ്ഠിക്കാറുണ്ട്. അതുകൊണ്ട് ഫ്ലാറ്റുകളെ സംശയദൃഷ്ടിയോടെ കാണേണ്ട കാര്യമില്ല. വാസ്തുശാസ്ത്രം പരിഗണിക്കാത്ത പക്ഷം മാത്രമേ ഭൂമിയിൽ നിന്നുണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റി ചിന്തിക്കേണ്ടതുള്ളു.

Loading...

Comments are closed.

More News