Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 31, 2019 at 11:33 am

ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

actor-sreenivasan-health-condition-hospital-reports

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ തുടരും.

ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിക്കുകയും നർമം പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. മകൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ അഭിനയിക്കാൻ ഇന്നുപോകണമെന്ന് അദ്ദേഹം ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞെങ്കിലും അവർ സ്നേഹപൂർവം പിന്തിരിപ്പിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തെ പ്രാർത്ഥനയിൽ ഓർക്കണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

സംവിധായകൻ വി.എം. വിനുവിന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30നു പാലാരിവട്ടത്തിനു സമീപമുള്ള സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.

Loading...

Comments are closed.

More News