Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 4, 2026 8:12 am

Menu

Published on February 7, 2019 at 10:18 am

രണ്‍വീര്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി ; ഒട്ടേറെ പേര്‍ക്ക് പരിക്ക്

ranveer-stage-dive-at-lakme-fashion-week-injures-some-ranveer-gully-boy-promotions

ബോളിവുഡിലെ ഏറ്റവും എനര്‍ജറ്റിക് ആയ താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്. സ്റ്റേജ് ഷോയാണെങ്കിലും പ്രൊമോഷന്‍ പരിപാടികളിലാണെങ്കിലും ഈ ആര്‍ജവം കൊണ്ടാണ് രണ്‍വീര്‍ ആരാധകരെ കൈയ്യിലെടുക്കാറുള്ളത്. അതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ രണ്‍വീര്‍ ഒരുക്കവുമാണ്. എന്നാല്‍, പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയില്‍ പക്ഷെ രണ്‍വീറിന്റെ കളി കൈവിട്ടുപോയിരിക്കുകയാണ്.

ലാക്‌മേ ഫാഷന്‍ വീക്കില്‍ ഗല്ലി ബോയിയുടെ പ്രചരണാര്‍ഥം പങ്കെടുത്തതാണ് രണ്‍വീര്‍. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ താരം എടുത്തുചാടി. പക്ഷെ ചാട്ടം പിഴച്ചു. ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. തലയിടിച്ച് വീണ് പരിക്കേറ്റ ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് മുമ്പും രണ്‍വീര്‍ ജനസാഗരത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. ഗല്ലി ബോയിയുടെ മ്യൂസിക് ലോഞ്ചിലായിരുന്നു സംഭവം. അന്ന് പക്ഷെ ആരാധകര്‍ താരത്തെ പൊക്കിയെടുത്തു. ഇത് ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഇത്തവണയും രണ്‍വീര്‍ ചാടിയത്.

നിരവധി പേരാണ് താരത്തിന് നേരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്. അടുത്ത തവണ ചാടുമ്പോള്‍ ദീപികയെ താഴെ കൊണ്ടു നിര്‍ത്താനാണ് കഴുത്തിന് സാരമായി പരുക്കേറ്റ ഒരു യുവാവിന്റെ സുഹൃത്ത് രണ്‍വീറിനോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ വിവാഹിതനാണെന്നും കുട്ടിക്കളി നിര്‍ത്താനും ഇവര്‍ ആവശ്യപ്പെടുന്നു.

Loading...

Comments are closed.

More News