Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on March 28, 2019 at 4:51 pm

കോഴിക്കോട് ബിജെപി സ്ഥാനാർഥി കെ.പി.പ്രകാശ് ബാബു റിമാൻഡിൽ..

bjp-kozhikode-candidate-prakash-babu-remanded-to-judicial-custody

പത്തനംതിട്ട: കോഴിക്കോട് എൻഡിഎ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ കെ.പി.പ്രകാശ് ബാബു റിമാൻഡിൽ. ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ യുവതിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് റിമാൻഡ്. കേസിൽ ജാമ്യം എടുക്കുന്നതിനായി റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായതായിരുന്നു അദ്ദേഹം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. ഇവയിൽ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Loading...

Comments are closed.

More News