Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 11:24 pm

Menu

Published on April 10, 2019 at 4:43 pm

വിസ്​ഡൻ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക് ; വനിതാ താരമായി സ്മൃതി മന്ദാന

virat-kohli-and-smriti-mandhana-named-wisdens-leading-male-and-female-cricketer-of-the-year

ലണ്ടന്‍: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ തിളങ്ങി വിരാട് കോലിയും സ്മൃതി മന്ദാനയും. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളാണ് കോലിയും മന്ദാനയും. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ പുരസ്‌കാരം നേടുന്നത്. സ്മൃതി മന്ദാനയുടെ ആദ്യ പുരസ്‌കാരമാണിത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോലി ഇടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട്, ഇംഗ്ലീഷ് യുവതാരം സാം കറണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ റോറി ബേണ്‍സ്, ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായാണ് കോലി ഇടം നേടുന്നത്. അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലീഡിങ് ട്വന്റി-20 ക്രിക്കറ്റ് താരമായി.

നിലവില്‍ ടെസ്റ്റ്, ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലാണ് കോലി. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി 2735 റണ്‍സാണ് കോലി അടിച്ചെടുത്തത്. 2018 മുതല്‍ വനിതകളുടെ ഏകദിനത്തിലും ട്വന്റി-20യിലും ടോപ്പ് സ്‌കോററാണ് മന്ദാന. അതോടൊപ്പം ഇംഗ്ലണ്ടിലെ വിമണ്‍സ് സൂപ്പര്‍ ലീഗിലെ പ്രകടനവും മന്ദാനയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്‍ഷം മിതാലി രാജായിരുന്നു വനിതാ താരത്തിനുള്ള പുരസ്‌കാരം.

ക്രിക്കറ്റിലെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്നാണ് വിസ്ഡന്‍ പുരസ്‌കാരങ്ങള്‍. 1889 മുതല്‍ വിസ്ഡന്‍ അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ‘സ്‌ക്‌സ് ഗ്രേറ്റ് ബൗളേഴ്‌സ് ദ ഇയര്‍’ എന്ന പേരിലാണ് അന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News