Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 10:44 am

Menu

Published on June 22, 2019 at 12:21 pm

നിപ്പ വൈറസ് ബാധ വവ്വാലുകളിൽ നിന്ന്…

nipah-virus-found-in-bats

കൊച്ചി: വവ്വാലുകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവയുടെ വാസകേന്ദ്രങ്ങളുമായി അടുത്തിടപഴകുന്നതിൽ ശ്രദ്ധ വേണമെന്ന് അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ് പറഞ്ഞു.

നിപ്പ രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിൽ നിന്നു ജീവനോടെ പിടികൂടിയ പഴംതീനി വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണു രോഗത്തിനു കാരണമായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളിൽ നിന്നു ശേഖരിച്ച സ്രവങ്ങൾ പരിശോധിച്ചതിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വവ്വാലുകളുടെ ആന്തരിക അവയവ പരിശോധന പുണെ എൻഐവിയിൽ അടുത്ത ആഴ്ചയേ പൂർത്തിയാവൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News