Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 4:32 pm

Menu

Published on June 28, 2019 at 5:16 pm

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലിൽ 2 സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു

two-crpf-soldiers-and-a-minor-girl-killed-in-an-encounter-with-maoists-in-chhattisgarh-bijapur

ബീജാപുര്‍: ഛത്തീസ്ഗഢിലെ ബീജാപുരില്‍ ഒളിഞ്ഞിരുന്ന മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. സംഭവം നടക്കുമ്പോള്‍ സമീപത്തുകൂടെ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് വെടിയേറ്റു. ഇവരില്‍ ഒരാളും മരിച്ചു.

കെശ്കുതൂളില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പില്‍ ഒരു അസി.സബ് ഇന്‍സ്‌പെക്ടറും ഒരു ഹെഡ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. മറ്റൊരു അസി.സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമീപത്തുകൂടെ ഗുഡ്‌സ് കാരിയറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. കൂടുതല്‍ സേനയെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന രാജ്‌നന്ദഗാവില്‍ സുരക്ഷാ സേന മാവോവാദി ക്യാമ്പ് ആക്രമിച്ച് തകര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News