Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 10:17 am

Menu

Published on June 29, 2019 at 2:25 pm

പുണെയിൽ കനത്ത മഴയിൽ മതിലിടിഞ്ഞു വീണ് 17 പേർ മരിച്ചു

pune-wall-collapse-many-dead-after-wall-collapses-in-pune-many-cars-stuck

പുണെ: കനത്ത മഴയേത്തുടർന്ന് റെസിഡൻഷ്യൽ കോംപ്ലക്സിന്റെ മതിലിടിഞ്ഞു വീണ് 17 പേർ മരിച്ചു. നിർമാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡുകളിലേക്കാണ് മതിലിടിഞ്ഞുവീണത്. നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. പുലർച്ചെയുണ്ടായ മഴയിലാണ് മതിലിടിഞ്ഞു വീണത്. പുണെയിലെ കൊണ്ഡവാര മേഖലയിൽ 1.45ഓടെയാണു സംഭവം.

പാർക്കിങ് ഏരിയയിലുണ്ടായിരുന്ന കാറുകളടക്കമുള്ള വാഹനങ്ങൾ തകർന്നു. ഒട്ടേറെ കാറുകളും വാഹനങ്ങളും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം നടക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുണെയിൽ കനത്ത മഴയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസമുണ്ടായ സമാന അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News