Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 8:19 pm

Menu

Published on July 26, 2019 at 12:55 pm

തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്‌

bus-accident-in-kozhikode-thondayad-junction-several-injured

കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

18 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തിയിട്ടുണ്ട്. ടയറുകളക്കം മോശം സ്ഥിതിയിലാണ്. ഒരു വിദ്യാര്‍ത്ഥിനിയടക്കം രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തലക്കാണ് ഇവര്‍ക്ക് പരിക്കേറ്റിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News