Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 10:30 am

Menu

Published on July 29, 2019 at 1:41 pm

പ്രളയാനന്തര കേരള പുനർനിർമാണത്തിന് ജർമനി 1500 കോടി സന്നദ്ധത അറിയിച്ചു..

germany-with-1500-cr-more-for-rebuild-kerala

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് വീണ്ടും വായ്പാ വാഗ്ദാനവുമായി ജർമനി. ആദ്യഘട്ടമായി അനുവദിച്ച 1370 കോടി രൂപയ്ക്കു പുറമേ ഏകദേശം 1500 കോടി രൂപ കൂടി നൽകാനാണു ജർമൻ വികസന ബാങ്ക് (കെഎഫ്ഡബ്ല്യു) അധികൃതർ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎഫ്ഡബ്ല്യു അധികൃതർ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് മേധാവികളുമായി പുതിയ വായ്പ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി.

ഡവലപ്മെന്റ് പോളിസി ലോൺ വിഭാഗത്തിൽപെടുത്തിയാണു വായ്പ അനുവദിക്കുക. ഏകദേശം 4% ആയിരിക്കും പലിശ. ആദ്യഘട്ട വായ്പയ്ക്കു വേണ്ടി തയാറാക്കിയ പ്രവർത്തന രൂപരേഖയും അതിവേഗത്തിലുള്ള നടപടിക്രമങ്ങളും പരിഗണിച്ചാണു വീണ്ടും വായ്പ അനുവദിക്കുന്നത്. 1500 കോടി മുതൽ 1750 കോടി രൂപ വരെ ഈ വിഭാഗത്തിൽ വായ്പയായി ലഭിക്കാം. കേരളം സമർപ്പിക്കുന്ന പദ്ധതി പരിഗണിച്ചാകും തുക നിശ്ചയിക്കുക.

ആദ്യ വായ്പയായി അനുവദിച്ച 1370 കോടി രൂപയിൽ 720 കോടിയുടെ ആദ്യഗഡു കേരളത്തിനു കൈമാറിയിരുന്നു. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള ഡിസൈൻ റോഡുകളുടെ നിർമാണത്തിനു മരാമത്ത് വകുപ്പാണ് ഈ വായ്പ വിനിയോഗിക്കുക. തുല്യവിഹിതം സംസ്ഥാന സർക്കാരും മുടക്കും.

പ്രളയത്തിൽ തകർന്ന 800 കിലോമീറ്റർ വരുന്ന 54 റോഡുകൾ ഡിസൈൻ റോഡുകളായി പുനർനിർമിക്കാനുള്ള രൂപരേഖയാണു കെഎഫ്ഡബ്ല്യു അംഗീകരിച്ചത്. 1500 കോടി രൂപയാണ് ആകെ ചെലവു കണക്കാക്കിയിരിക്കുന്നത്. പുനർ നിർമാണത്തിനായി ലോകബാങ്ക് 3500 കോടി രൂപയും ഏഷ്യൻ വികസന ബാങ്ക് 1722 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 31,000 കോടിയാണു പുനർനിർമാണത്തിനു കണക്കാക്കുന്ന തുക.

Loading...

Leave a Reply

Your email address will not be published.

More News