Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:03 pm

Menu

Published on September 6, 2013 at 4:37 pm

മലപ്പുറത്ത് ബസപകടം : 13 പേര്‍ മരിച്ചു

13-die-in-bus-accident-in-perinthalmanna

മലപ്പുറം: മേലാറ്റൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു.അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പെരിന്തന്‍മണ്ണക്ക് സമീപം വണ്ണാര്‍ മലയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മാംഗലക്കുഴി മറിയ (50), ഫസീല (17), ചെറിയാക്കന്‍ എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ 25 പേരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ മൗലാന, അല്‍ ശിഫ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.സ്‌ക്കൂള്‍ പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികൾ അപകടത്തില്‍ പെട്ടവരിലുണ്ടെന്ന് സൂചനയുണ്ട്.ഫ്രണ്ട്‌സ് എന്ന മിനി ബസ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൌലാന ആശുപത്രിയില്‍ ഒന്‍പത് പേരുടെ മൃതദേഹം എത്തിയിട്ടുണ്ടെന്ന് ഡോക്‌ടര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. മരിച്ചവരില്‍ 7 പേര്‍ പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു. ഓവര്‍ സ്‌പീഡാണ് ബസ്സപകടത്തിന് കാരണമെന്ന് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News