Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ലോകമനസാക്ഷിയെ ഞെട്ടിച്ച ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി വിധി. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് കനത്ത സുരക്ഷയില്‍ രാജ്യത്തെ നടുക്കിയ കുറ്റകൃത്യത്തിന്‍്റെ ചരിത്ര വിധി പ്രഖ്യാപിച്ചത്. നാലു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പതിനൊന്നുമണിക്ക് പ്രഖ്യാപിക്കും. ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം, കവര്‍ച്ച എന്നിവയടക്കം പതിമൂന്ന് കുറ്റങ്ങളാണ് ഇവരുടെമേല്‍ കോടതി ചുമത്തിയിരിക്കുന്നത്.2012 ഡസംബര്‍ ആറിനാണ് മൃഗീയമായ ഈ സംഭവം അരങ്ങേറിയത്.ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധം ഭരണ സിരാകേന്ദ്രങ്ങളെ പോലും ഭീതിയിലാഴ്ത്തി.ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാം സിങ് തിഹാര്‍ കോടതിയില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി വിനയ് ശര്‍മ കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം ജുവനൈല്‍ കോടതി കണ്ടത്തെിയിരുന്നു. മൂന്നു വര്‍ഷത്തെ ജുവനൈല്‍ ജയിലിലെ തടവാണ് പ്രതിക്ക് വിധിച്ചത്. മറ്റു നാലു പേരുടെ ശിക്ഷയാണ് ഇന്ന് വിധിച്ചിരിക്കുന്നത്.130 ദിവസം ഇടവേളയില്ലാതെ നടത്തിയ വിചാരണയില്‍ 58 സാക്ഷികളെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് നല്കിയ മൊഴി, അക്രമവേളയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നല്കിയ മൊഴി, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയ ശക്തമായ തെളിവാണ് കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നത്. മരണത്തിന് കീഴടങ്ങുന്നതുവരെ പെണ്‍കുട്ടി കാണിച്ച ധീരത നാനാഭാഗത്തു നിന്നുള്ള പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Leave a Reply