Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:14 pm

Menu

Published on May 9, 2013 at 5:45 pm

സനാവുള്ളയുടെ മൃതദേഹം പാകിസ്താനിൽ എത്തി

sanavullas-body-reached-pakistan

ജമ്മു ജയിലില്‍ വച്ചു ഇന്ത്യന്‍ തടവുകാരന്‍റെ ആക്രമണത്തിനു ഇരയായ പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) യുടെ

മൃതദേഹം പാകിസ്താനിൽ എത്തി. പാകിസ്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ആണ് മൃതദേഹം കൊണ്ടുപോയത്.

മൃതദേഹം ഏറ്റുവാങ്ങാനായി പാക്കിസ്ഥാനിൽ നിന്നും സനാവുള്ളയുടെ അളിയന്‍ മുഹമ്മദ് സെഹ്‌സാദും അനന്തരവന്‍ മുഹമ്മദ് ആസിഫും എത്തിയിരുന്നു.

ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ നിന്നാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. സരബ് ജിത്ത് സിങ് മര്‍ദ്ദനമേറ്റ് മരിച്ചതിന് പ്രതികാരമായാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. ഇഷ്ടിക ഉപയോഗിച്ചായിരുന്നു അക്രമണം. മെയ് മൂന്നിന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു പിന്നീടു പി.ജി.ഐ.എം.ഇ.ആര്‍ ആസ്പത്രിയിലേക്ക് മാറ്റുക ആയിരുന്നു.

സനാവുള്ളയെ മോചിപ്പിക്കണമെന്നു കുടുംബാംഗങ്ങൾ ആവശ്യപെട്ടെങ്ങിലും 1999 ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനാവുള്ളയെ മോചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

സനാവുള്ളയുടെ മരണം ജയിൽ ആക്രമണ പരമ്പരയിൽ ആക്കം കൂട്ടുമോ എന്ന ഭീതി പരന്നിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News