Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 12:34 am

Menu

Published on May 10, 2013 at 4:48 am

രക്തം മാറിക്കയറ്റി; കോഴിക്കോട് മെഡി. കോളജില്‍ രോഗി മരിച്ചു

a-patient-died-in-calicut-medical-college-by-taking-blood-which-not-matches-her-blood-group

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറിക്കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. ചാത്തൂത്തുകുന്നുമ്മല്‍ കുറ്റിയില്‍താഴം മോഹന്‍ദാസിന്റെ ഭാര്യ തങ്കമ്മയാണ് (61) മരിച്ചത്. ഉദര രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതേ വാര്‍ഡില്‍ തങ്കമ്മ എന്ന മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ക്ക് നല്‍കേണ്ട രക്തം മാറി തങ്കമ്മക്ക് കയറ്റിപ്പോയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരണകാരണം വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍, ഷിനില്‍കുമാര്‍, ഗീത.

സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ പുറത്ത് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതരും സമ്മതിച്ചിട്ടുണ്ട്.

അതേസമയം സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News