Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:47 pm

Menu

Published on September 21, 2013 at 10:11 am

സോളാര്‍ കേസ് : എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയുടെ പരിഗണനയിലേക്ക് മാറ്റി

solar-scam-cases-go-to-different-court

കൊച്ചി: സോളാര്‍ കേസുകള്‍ രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ നിന്ന് മാറ്റി.കേസുകള്‍ തന്റെ പരിധിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എം.വി രാജു സി.ജെ.എമ്മിന് കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നടപടി. എറണാകുളം നോര്‍ത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളാണ് മാറ്റിയത്.സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്. നായരുടെ പരാതി കേട്ടശേഷം അത് ഔദ്യോഗികമായി രേഖപ്പെടുത്താത്തതില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതി മജിസ്ട്രേറ്റ് എം.വി രാജുവിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേസ് തന്റെ പരിധിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എം.വി. രാജു സി.ജെ.എമ്മിന് കത്ത് നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News