Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: ജമ്മു-കശ്മീരില്‍ ഇരട്ട തീവ്രവാദി ആക്രമണത്തില്‍ ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു.ആക്രമണം നടത്തിയ ഇന്ത്യന്‍ സൈനിക വേഷം വേഷം ധരിച്ചെത്തിയ മൂന്ന് ഭീകര പ്രവര്‍ത്തകരെയും മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം സുരക്ഷാ സേന വധിച്ചു.പൊലീസ് സ്റ്റേഷനും സൈനിക ക്യാമ്പിനും നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ 6.45-നായിരുന്നു നിയന്ത്രണരേഖയോടടുത്ത പ്രദേശത്ത് ആക്രമണം. സൈനികക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ലഫ്. കേണല്‍ ബിക്രംജിത്ത് സിങ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അവിന് ഉത്തയ്യ ജമ്മുസൈനികാസ്പത്രിയല് ചികിത്സയിലാണ്.ഞായറാഴ്ച പ്രധാനമന്ത്രി മന്മോഹന് സിങ്ങും പാക് പ്രധാനമന്ത്രി നവാസ് ശരീഫും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. അധികം അറിയപ്പെടാത്ത ‘ശോഹദ ബ്രിഗേഡ്’ എന്ന സംഘടന ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഘടനയുടെ വക്താവ് എന്ന് പരിചയപ്പെടുത്തി സമീഉല്‍ ഹഖ് എന്നയാള്‍ വാര്‍ത്താ ഏജന്‍സി ഓഫിസില്‍ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്.എന്നാലിത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
Leave a Reply