Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 27, 2013 at 4:23 pm

നിഷേധവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

sc-ruling-gives-voters-right-to-reject-all-candidates-in-polls

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ക്ക് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. രാജ്യത്തെ വോട്ടര്‍മാരുടെ ചരിത്രപരമായ അവകാശമായി വ്യാഖ്യാനിക്കപ്പെടുന്ന നിഷേധവോട്ടിന് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഉടന്‍ നടപ്പാക്കാന്‍ കോടതി തെരഞ്ഞെടുപ്പിന് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്ന് കമ്മീഷന്‍ പ്രതികരിച്ചു.
നിഷേധവോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടിംഗ് യന്ത്രത്തിന്‍്റെ അവസാനത്തില്‍ പ്രത്യേക ബട്ടണ്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്ത് 13 രാജ്യങ്ങളില്‍ നിഷേധവോട്ടിന് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ജനാധിപത്യത്തില്‍ സ്ഥാനാര്‍ഥികളെ അംഗീകരിക്കുന്നതോടൊപ്പം അംഗീകരിക്കാതിരിക്കാനും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. പാര്‍ലമെന്‍്റില്‍ ബില്‍ പാസാക്കുമ്പോള്‍ അത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും വിട്ട് നില്‍ക്കാനും അംഗങ്ങള്‍ക്ക് അവസരമുണ്ട്. ഈ അവസരം തെരഞ്ഞെടുപ്പില്‍ പൗരന്‍മാര്‍ക്കും ഉണ്ടാവണമെന്ന് കോടതി അറിയിച്ചു.

Loading...

Comments are closed.

More News