Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 10:25 pm

Menu

Published on October 1, 2013 at 10:15 am

ബാഗ്ദാദില്‍ വീണ്ടും സ്ഫോടന പരമ്പര;60 മരണം

bomb-blast-in-bagdad

ബാഗ്ദാദ്: ബാഗ്ദാദിലെ ശിയാ ഭൂരിപക്ഷ പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഉണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 170ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു പട്ടാളക്കാരും ഉള്‍പ്പെടും.
തിരക്കേറിയ മാര്‍ക്കറ്റുകള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, പള്ളികള്‍ തുടങ്ങി എട്ടോളം വിവിധ പ്രദേശങ്ങളിലാണ് സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ സദര്‍ സിറ്റി ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചായിരുന്നു ആദ്യ സ്ഫോടനം.
ഇവിടെ രണ്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെടുകയും 75ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ ന്യൂ ബഗ്ദാദ്, ഹബീബിയ, സബാ അല്‍ ബോര്‍, കസീമിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിൻറെ  ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞദിവസം ദക്ഷിണ ബഗ്ദാദിലെ ശിയാ വിഭാഗത്തിൻറെ  പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News