Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 11:34 pm

Menu

Published on October 2, 2013 at 10:08 am

കൊളംബിയയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് വിമത പോരാളികള്‍ കൊല്ലപ്പെട്ടു

colombian-soldiers-attacked-rebels

ബൊഗോട്ട: കൊളംബിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഫാര്‍ക് വിമത പോരാളികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രാമപ്രദേശമായ ടിയറെറ്റയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെര്‍ദെ, കൊളറാഡോ, സിനു നദികളുടെ തീരപ്രദേശത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഏറ്റവും ശക്തമായ വിമത സായുധ സംഘമായ ഫാര്‍ക്കുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസമായി വിമതര്‍ ബന്ദിയാക്കിവച്ചിരുന്ന മുന്‍ അമേരിക്കന്‍ സൈനികനെ ഉടനെ വിട്ടയക്കാന്‍ ധാരണയായിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News