Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:13 pm

Menu

Published on October 3, 2013 at 10:16 am

പാചകവാതക സിലിണ്ടറുകള്‍ ഇനി പെട്രോള്‍ പമ്പുകളിലും

cooking-gas-cylinder-to-be-sold-at-petrol-pumps

ന്യൂഡല്‍ഹി:പാചകവാതക സിലിണ്ടറുകള്‍ ഇനി തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ ലഭിക്കും.  മെട്രോനഗരങ്ങളിലെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ വഴി അഞ്ചു കിലോയുടെ പാചക വാതക സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാകും.ഒക്ടോബര്‍ അഞ്ചിന് ബംഗളൂരുവില്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും അവ നേരിട്ടു നടത്തുന്നതുമായ പമ്പുകളിലൂടെയാണ് ഇവയുടെ വില്പന. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പമ്പുകളില്‍ ഇവ ലഭിക്കും. എന്നാല്‍, സബ്‌സിഡിയോടെ ലഭിക്കുന്ന സാധാരണ ഗ്യാസ് സിലിണ്ടറിന് നല്‍കുന്ന വിലയുടെ ഇരട്ടിയിലധികം ഇതിന് നല്‍കേണ്ടി വരും.
ആദ്യഘട്ടത്തില്‍ രാജ്യത്തെ 30 നഗരങ്ങളില്‍ തുടങ്ങുന്ന പോര്‍ട്ടബിലിറ്റി സൗകര്യം കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാകും.
എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും അവര്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നതുമായ പമ്പുകളിലാണ് സിലിണ്ടര്‍ വില്‍പന.
ഗ്യാസ് കണക്ഷന്‍ വിതരണ കമ്പനി മാറാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യവും ഒക്ടോബര്‍ അഞ്ചു മുതല്‍ നടപ്പാകും.ഒ.എം.സി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് വളരെ എളുപ്പത്തില്‍ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News