Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 8:28 pm

Menu

Published on October 7, 2013 at 12:46 pm

16 കാരനെ 30 കാരി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

lady-arrested-for-molest-plus-one-student-in-kollam

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത 16 കാരനെ മുപ്പതുകാരി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കൊല്ലത്താണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.ഗള്‍ഫുകാരന്റെ ഭാര്യയും കുട്ടിയുടെ ബന്ധുവുമാണ് പീഡിപ്പിച്ച യുവതി. ഓയൂരിനടുത്ത് പ്ലസ് വണിന് പഠിക്കുന്ന 16 കാരന് പീഡനത്തിനിരയായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ 24നാണ് 16 കാരനേയും യുവതിയേയും കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തിനൊടുവില്‍ ഇരുവരേയും മുംബൈയില്‍ നിന്നും പോലീസ് പിടികുടുകയുമായിരുന്നു. യുവതിക്കെതിരെ പൂയപ്പള്ളി പോലീസ് തട്ടിക്കൊണ്ടു പോകല്‍ ,മാനഭംഗം, എന്നീകുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.കുട്ടിയെ കൗണ്‍സിലിങ്ങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് അറയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ബിജിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News