Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 3:20 am

Menu

Published on October 8, 2013 at 10:26 am

പരാതിയുമായി പോയ പെണ്‍കുട്ടിയോട് ബലാത്സംഗം ചെയ്ത രീതി കാണിച്ചു കൊടുക്കാൻ പോലീസ് ആവശ്യപ്പെട്ടു

13-year-old-girl-was-gagged-and-brutally-gang-raped-by-four-men

ഡൽഹി: വീണ്ടും രാജ്യത്തിന് നാണക്കേടുണ്ടാക്കി പോലീസിന്റെ വൃത്തികെട്ട സമീപനം. കൂട്ട ബലാത്സംഗത്തിന് ഇരയായ 13 കാരിയോട് വസ്ത്രങ്ങള്‍ ഉരിയാനും എങ്ങനെയാണ് ബലാത്സംഗം ചെയ്തതെന്ന് കാണിച്ചു കൊടുക്കാനും ആണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. വെസ്റ്റ് ദില്ലിയിലെ ഒരു പോലീസ് സ്‌റ്റേഷനിൽ സെപ്റ്റംബര്‍ 28 നാണ് സംഭവം നടന്നത്. കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പരാതി നല്‍കാനാണ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷന്റെ ചുമതലയുള്ള ഭഗവാന്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി പെരുമാറിയത്. പിന്നീട് പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ച് മാറ്റി രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു വെന്നും എങ്ങനെയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നുണ്ട്. ബലാത്സംഗം നടന്നിട്ടില്ലെന്നും എല്ലാം പെണ്‍കുട്ടിയുടെ മനസ്സിന്റെ തോന്നലാണെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. പരാതി സ്വീകരിക്കാന്‍ പോലും പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല എന്നാണ് പറയുന്നത്. കോടതിയില്‍ പോയാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നുണ പറയണമെന്നും അല്ലാത്ത പക്ഷം കുടുംബത്തെ ഒന്നാകെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയത്രെ. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News