Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 9, 2013 at 3:16 pm

സോളാര്‍ കേസ്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുവെന്ന് എ.ജി

oommen-chandys-statement-taken-in-solar-scam-case

കൊച്ചി : സോളാര്‍കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അഡ്വക്കറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പരാതിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ചോദ്യംചെയ്തതെന്ന് വിചാരണക്കിടെ കോടതി എജിയോട് ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എജി വെളിപ്പെടുത്തിയില്ല. കോടതിക്ക് പരിശോധിക്കാനായി കേസ് ഡയറി മുദ്രവെച്ച് സമര്‍പ്പിട്ടുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ശ്രീധരന്‍നായര്‍ 164ാം ചട്ടപ്രകാരം നല്‍കിയ രഹസ്യമൊഴിയും കേസ് ഡയറിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഒരാഴ്ച മുന്‍പ് ക്ലിഫ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. സിസിടിവി ദൃശ്യങ്ങളും വെബ് കാമറ നൃശ്യങ്ങളും പരി​ശോധനയ്ക്ക് അയച്ചുവെന്നും എ.ജി അറിയിച്ചു.

Loading...

Comments are closed.

More News