Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 7:26 pm

Menu

Published on October 10, 2013 at 11:33 am

ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയി

libyas-prime-minister-ali-zeidan-has-been-kidnapped-by-rebels-at-gunpoint-according-to-his-spokesman

ട്രിപ്പോളി : ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിയിലെ വസതിയില്‍ നിന്നാണ് സിദാനെ തട്ടിക്കൊണ്ടുപോയത്.
അക്രമികള്‍ വെടിയുതിര്‍ക്കുകയോ അക്രമം നടത്തുകയോചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ സൈറ്റിലൂടെ അലി സിദാന്റെ ഓഫീസ് ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ വിമതപോരാളികളാണ് സിദാനെ തട്ടിക്കൊണ്ടുപോയതെന്ന് സൂചനയുണ്ട്. ലിബിയയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സിദാന്‍ കഴിഞ്ഞ ദിവസം വിദേശസഹായം തേടിയിരുന്നു. മേഖലയിലേക്കുള്ള ആയുധക്കടത്തിന്റെ താവളമായി ലിബിയ മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രിപ്പോളിയില്‍ വെച്ച് അല്‍ ഖായ്ദ നേതാവ് അനസ് അല്‍ ലിബിയെ പിടികൂടിയതിനെക്കുറിച്ച് യു.എസ് അംബാസിഡറോട് ലിബിയ വിശദീകരണം തേടിയിരുന്നു. . മുന്‍ പ്രധാനമന്ത്രി മുസ്തഫ അബു ഷുക്കൂറിന് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പുറത്താക്കിയ ഒഴിവിലാണ് സിദാന്‍ പ്രധാനമന്ത്രിയായത്. മുന്‍ ഭരണാധികാരി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അലി സിദാന്‍ പിന്നീട് കൂറുമാറുകയായിരുന്നു

Loading...

Leave a Reply

Your email address will not be published.

More News