Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2026 7:08 pm

Menu

Published on October 10, 2013 at 1:33 pm

ചുഴലിക്കാറ്റ് :ഒഡിഷ തീരത്ത് ജാഗ്രാത നിര്‍ദേശം

andhra-braces-for-cyclone-phailin

ഭുവന്വേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള “ഫൈലിന്‍” ചുഴലിക്കാറ്റ് ഭീഷണിയില്‍ ഒഡിഷ തീരത്ത് ജാഗ്രാത നിര്‍ദേശം ശക്തിപ്പെടുത്തി. കിഴക്കന്‍ തീരത്ത് നിന്നുള്ള ചുഴലിക്കാറ്റിൻറെ വേഗത ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. പാരാദ്വീപ്, ഗോപാല്‍പുര്‍ തുറമുഖങ്ങളില്‍ നിന്ന് മുന്നറിയിപ്പ് സിഗ്നല്‍ രണ്ടാണ് നല്‍കിയിട്ടുള്ളതെന്ന് ഭുവനേശ്വര്‍ കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചു. നേരത്തെ മുന്നറിയിപ്പ് സിഗ്നല്‍ ഒന്നാണ് പുറപ്പെടുവിച്ചിരുന്നത്.
ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. ആന്‍ഡമാന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ആന്ധ്രായിലെ കലിംഗപട്ടണത്തിനും ഒഡിഷയിലെ പാരാദ്വീപിനും ഇടയിലൂടെ ശനിയാഴ്ച കരയില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വിശീയടിക്കുക. ശക്തമായ കാറ്റോട് കൂടിയ കനത്തമഴ വന്‍ നാശനഷ്ടം ഉണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരള തീരത്ത് കാറ്റ് ശക്തിയായിട്ടുണ്ട്. ഇതിൻറെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രാതാ നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു. വരുന്ന രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News