Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 5:27 am

Menu

Published on October 10, 2013 at 5:22 pm

വീട്ടുകാര്‍ സാമ്പത്തിക സഹായം കൊടുക്കാത്തതിനു ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു….

husband-murdered-wife-and-thrown-to-river

കഴിഞ്ഞ ദിവസം കാമുകനൊപ്പം സല്ലപിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊന്ന് സഞ്ചിയിലാക്കി ചവറ്റു കൊട്ടയിലിട്ട ഭാര്യയുടെ വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം ഭാര്യയുടെ വീട്ടുകാര്‍ സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യയെ കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നാഗ്പൂരിലാണ് സംഭവം. 41 കാരനായ സുധീര്‍ മസ്‌കരെയാണ് 30 കാരിയായ ഭാര്യ ദീപ്തിയെ കൊലപ്പെടുത്തിയത്. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഏഴ് കഷ്ണങ്ങളായി മുറിച്ച ശേഷമാണ് പുഴയിലെറിഞ്ഞത്. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് സുധീര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുധീര്‍ പിടിയിലായത്. ഈ ദമ്പതികള്‍ക്ക് 10 വയസ്സുളള ഒരു മകനുണ്ട്. പഠിക്കുന്ന കാലത്ത് എന്‍ സി സി ക്യാമ്പിനിടെയാണ് സുധീറും ദീപ്തിയും പരിചയപ്പെട്ടത്. പരിചയം പ്രണയമായി മാറുകയും വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ വിവാഹശേഷം സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സുധീര്‍ ദീപ്തിയുടെ വീട്ടുകാരുമായി വിയോജിപ്പിലായിരുന്നു. 2003ലായിരുന്നു ഇവരുടെ വിവാഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News