Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 11:21 am

Menu

Published on May 13, 2013 at 5:39 am

വി എസ് അച്യുതാനന്ദന്റെ പേർസണൽ സ്റ്റാഫയ മൂന്നു പേരെ ഒഴിവാക്കി

achuthanandan-to-stay-but-3-aides-face-disciplinary-action

ന്യൂ ഡൽഹി : പ്രതിപക്ഷ നേതാവിന്റെ മൂന്നു പേർസണൽ സ്റ്റാഫിനെ സി പി എമിൽ നിന്നു പുറത്താക്കി. വി.എസിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റ് എ. സുരേഷ്, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീ.പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവരെ പുറത്താക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിന് പി.ബി അംഗീകാരം നല്‍കി. അതേസമയം വി എസിനെ പുറത്താക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍െറ ആവശ്യം പി.ബി അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ പഠിക്കാന്‍ പി.ബി അംഗങ്ങള്‍ അടങ്ങിയ കേന്ദ്ര കമീഷനെ നിയോഗിക്കാനും പി.ബി തീരുമാനിച്ചതായാണ് വിവരം. വി.എസിനെതിരായ പി. കരുണാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട്, സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് കേന്ദ്രത്തിന് എഴുതിയ കത്തുകള്‍ എന്നിവയും കമീഷന്‍ പരിശോധിക്കും. പാര്‍ട്ടി കമ്മിറ്റികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വി.എസിന് പി.ബി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News