Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : എറണാകുളത്ത് ഒന്നര വയസ്സുകാരിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചുണ്ടിനും കണ്ണിനും പരുക്കുപറ്റിയിട്ടുണ്ട്. കാലിലും പുറത്തും കൈകൊണ്ട് അടിച്ച പാടുകളും കാണാനുണ്ട്. കുട്ടിയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ അമ്മ ട്രീസ വിദേശത്താണ്. അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം മരടിലെ വീട്ടിലാണ് കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ജോജി കൊട്ടാരക്കരയിലാണ് ജോലിചെയ്യുന്നത്. ഇന്നു രാവിലെ കുഞ്ഞിനെ അയല്‍വാസി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ക്രൂരമര്ദനത്തിൻറെ കാര്യം പുറത്തറിഞ്ഞത്. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിക്ക് മര്‍ദനമേറ്റതായി ആശുപത്രിയധികൃതര്‍ തിരിച്ചറിഞ്ഞു. കുട്ടിക്ക് മദ്യം കൊടുക്കുന്നുണ്ടായിരുന്നോ എന്നും സംശയമുണ്ട്.
കുഞ്ഞിനെ മര്‍ദ്ദിച്ചതിന് മുത്തച്ഛന് ജോയിയെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കണ്ണിനും ചുണ്ടിനും പരുക്കേറ്റ നിലയില്‍ അയല്‍വാസിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൂടാതെ ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് മര്‍ദ്ദനമേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് അയല്‍വാസി കുഞ്ഞിൻറെ മുത്തച്ഛനെയും മുത്തശ്ശിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ ആദ്യം പറഞ്ഞത് കുഞ്ഞ് ഊഞ്ഞാലില്‍ നിന്ന് വീണ് പരുക്ക് പറ്റിയതെന്നാണ്. കുഞ്ഞിന്റെ അമ്മ വിദേശത്തും അച്ഛന് കൊട്ടാരക്കരയിലുമാണ്. ഇതിനാല്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. മര്‍ദ്ദനമേറ്റ കുഞ്ഞിൻറെ മൂത്തകുട്ടിയും ഇവര്‍ക്കൊപ്പമാണ് താമസം. ഈ കുഞ്ഞിനും മര്‍ദ്ദനമേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Leave a Reply