Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 12:45 pm

Menu

Published on October 22, 2013 at 1:48 pm

ഗണേഷ്‌കുമാറിനും യാമിനിക്കും വിവാഹ മോചനം അനുവദിച്ചു

court-may-allow-divorce-for-ganesh-kumar-and-yamini

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. മുന്‍നിശ്ചയിച്ച വിവാഹമോചന കരാറിൻറെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഇന്ന് കൗണ്‍സിലിങ്ങിന് ഹാജരായ ഇരുവരും ഒത്തുപോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് വിവാഹമോചനം അനുവദിച്ച് ജഡ്ജി ജി. രാധാകൃഷ്ണന്‍ ഉത്തരവിട്ടത്.
സംവിധായകനും സുഹൃത്തുമായ ഷാജി കൈലാസിനൊപ്പമാണ് ഗണേഷ്കുമാര്‍ കോടതിയില്‍ എത്തിയത്. അഭിഭാഷകയുടെ കൂടെ യാമിനിയും എത്തി. കൗണ്‍സിലിങ് 45 മിനിറ്റ് നീണ്ടുനിന്നു. സംയുക്ത വിവാഹമോചന ഹർജി സമര്‍പ്പിക്കുന്നതിനായി ഇരുകൂട്ടരും ചേര്‍ന്ന് രൂപം നല്‍കിയ കരാര്‍ ഗണേഷ്കുമാര്‍ ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യാമിനി വ്യക്തമാക്കിയിരുന്നു. കരാറിലെ നിബന്ധനകള്‍ പാലിച്ച് തുടര്‍ജീവിതം നയിക്കണമെന്നും ജഡ്ജി ഇരുവരെയും അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News