Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടക്കല്‍:മമുസ്ലിംലീഗ് എം എല്‍ എ അബ്ദുല്‍ സമദ് സമദാനിക്ക് കുത്തേറ്റു.ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ് ആക്രമണമുണ്ടായത്.ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവംഅഞ്ചു വര്‍ഷം മുമ്പ് പള്ളി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ കക്ഷിയായ യുവാവ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സമദാനിയുടെ ഓഫിസ് മുറിയില്‍ കയറി വാതിലടച്ച ശേഷം സമദാനിക്ക് നേരെ കത്തിവീശുകയായിരുന്നു.മുഖത്തിനു നേരെ വീശിയ കത്തിയില്‍ നിന്നും രക്ഷപ്പെടാനായി ഒഴിഞ്ഞുമാറുന്നതിനിടെ സമദാനിക്ക് മൂക്കില്‍ കുത്തേല്‍ക്കുകയായിരുന്നു.മൂക്കിന് പരിക്കേറ്റ സമദാനിയെ ഉടനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്.ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് സമദാനി.മുമ്പ് മുസ്ലീം ലീഗിന്റെ രാജ്യ സഭാംഗവും ആയിരുന്നു.
Leave a Reply