Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം:മദ്യപാനിയായ പിതാവിന്റെ ക്രൂരതകള്‍ സഹിക്കാനാകാതെ മകള്‍ വിറകുകൊണ്ട് തലക്കടിച്ച് അയാളെ കൊലപ്പെടുത്തി.മടുക്ക പൊട്ടംകുളം റോഡില്‍ പനച്ചിക്കല്‍ സോമനാ (56)ണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകള്‍ സൗമ്യ(20)യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.സോമന്‍ സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.ഇന്നലെയും മദ്യപിച്ചെത്തിയ സോമന്‍ സൗമ്യയുടെ ഒന്നരവയസ്സുള്ള മകനെ ഉപദ്രവിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു.മകനെ ഉപദ്രവിക്കുന്നത് തടുക്കാന്‍ ശ്രമിച്ചിട്ടും പിന്മാറാന്‍ കൂട്ടാക്കാതഞ്ഞതിരുന്നതിനെത്തുടര്‍ന്ന് അടുപ്പില്‍ നിന്നും വിറകുകമ്പ് എടുത്തുകൊണ്ടുവന്ന് സൗമ്യ തലക്കടിക്കുകയായിരുന്നു.അടിയേറ്റ് സോമന്‍ നിലത്തുവീണു.അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സൗമ്യയുടെ മകനാണു അനന്തകൃഷ്‌ണന്‍.ഞായറാഴ്‌ച രാത്രി തന്നെ പോലീസ് കസ്‌റ്റഡിയിലെടുത്ത സൗമ്യയെ ഇന്നലെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നൂ.കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം സോമന്റെ മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു.രാഹുലാണ് സൗമ്യയുടെ ഭര്‍ത്താവ്.സന്ധ്യയാണ് മറ്റൊരു മകള്‍.
Leave a Reply