Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 3:24 am

Menu

Published on November 19, 2013 at 10:48 am

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം മാവെന്‍ വിക്ഷേപിച്ചു

atlas-v-launches-maven-en-route-to-martian-adventure

ഫ്ലോറിഡ:ഇന്ത്യയുടെ മംഗള്‍യാനിന് പിന്നാലെ അമേരിക്കയുടെ പര്യവേക്ഷണപേടകവും ചൊവ്വയിലേക്ക് പുറപ്പെട്ടു. ഫ്ലോറിഡ കേപ് കനാവറിലെ കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്നും ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 11.55 നാണ് മാവെന്‍ പേടകവും വഹിച്ചുകൊണ്ടുള്ള അറ്റ്ലസ്-5 റോക്കറ്റ് കുതിച്ചുയര്‍ന്നത്.ഫ്ലോറിഡയിലെ കാനവെറല്‍ വ്യോമത്താവളത്തിലെ വിക്ഷേപണത്തറയില്‍നിന്ന് അറ്റ്‌ലസ്-അഞ്ച് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അടുത്തവര്‍ഷം സപ്തംബര്‍ 22-ന് പേടകം ചൊവ്വയുടെ അടുത്തെത്തും.നവംബര്‍ 5-ന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വോപരിതലത്തിലെത്തുന്നതിന് രണ്ടുദിവസം മുമ്പ് മാവെന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ച് മാവെന്‍ പഠിക്കും.അടുത്ത വര്‍ഷം സെപ്തംബര്‍ 22ന് മാവെന്‍ ചൊവ്വയിലത്തെും. മാഴ്സ് അറ്റ്മോസ്ഫെറിക് ആന്‍ഡ് വോളറ്റൈല്‍ എവല്യൂഷന്‍(മാവെന്‍) എന്നു പേരിട്ടിരിക്കുന്ന ദൗത്യം ചൊവ്വയൂടെ അന്തരീക്ഷത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. ചൊവ്വയില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന അന്തരീക്ഷമുണ്ടായിരുന്നതായും ജലസാന്നിദ്ധ്യമുണ്ടായിരുന്നതായും ശാസ്ത്രജ്ഞര്‍ കരുതുന്നു.നിലവില്‍ ഉയര്‍ന്ന താപനിലയും ജീവന്‍ അസാധ്യമായ മരുഭൂമിക്കു സമാനമായ അവസ്ഥയാണ് ചൊവ്വയിലുള്ളത്. വര്‍ഷങ്ങളായി ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം നഷ്ടപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനാകും മാവെന്‍ ഉത്തരം തേടുക.അഞ്ചുവര്‍ഷത്തിനിടെ ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തുവരുന്ന സമയമായിരുന്നു ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള കാലം.ഇതാണ് ഇരുരാജ്യങ്ങളും ഈ മാസം വിക്ഷേപണത്തിന് തിരഞ്ഞെടുക്കാന്‍ കാരണം.പത്തുമാസം കൊണ്ട് പേടകം ലക്ഷ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News