Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:11 am

Menu

Published on November 19, 2013 at 5:24 pm

ഫേസ്ബുക്ക് ഇനി ഏത് ബേസിക് ഫോണിലും ഉപയോഗിക്കാം!

facebook-on-a-basic-phone

ദില്ലി:ടു ജിയും ത്രീ ജിയും കടന്ന് സ്മാര്‍ട്ട് ഫോണുകളിലെത്തി നില്‍ക്കുന്ന വൈവിധ്യങ്ങള്‍ ഫേസ്ബുക്ക് ബ്രൗസ് ചെയ്തിരിക്കുന്നത് കണ്ട് അസൂയപ്പെട്ടിരിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസ വാര്‍ത്ത.ഏത് ബേസിക് ഫോണിലും ഇനി ഫേസ്ബുക്ക് തുറക്കാം എന്നതാണ് ആ വാര്‍ത്ത.ഇതിനായി നെറ്റും വേണ്ട സ്മാര്‍ട്ട് ഫോണും വേണ്ട.ആരും കൊതിക്കുന്ന ഈ സൗകര്യം കണ്ടുപിടിച്ചത് വേറെ ആരുമല്ല ഇന്ത്യയിലെ തന്നെ ഒരു കമ്പനിയാണ്.ഉട്ടോപിയ മൊബൈല്‍ കമ്പനിയാണ് ഇത്തരത്തില്‍ ഒരു പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍.അണ്‍സ്ട്രച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ (യുഎസ്എസ്ഡി) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി കമ്പനി ഉപയോഗിച്ചത്.ബാലന്‍സും മറ്റും അറിയാന്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യായാണ് ഇത്.യുഎസ്എസ്ഡിയുടെ ഉയര്‍ന്ന സാങ്കേതിക രൂപമാണ് ഉട്ടോപിയ കമ്പനി ഉപയോഗിക്കുന്നത്.ഫോണ്‍ട്വിഷ് എന്നാണ് ഇവര്‍ ഇതിനെ വിളിക്കുന്നത്.ജിപിആര്‍എസ് ഇല്ലാത്ത ബേസിക്ക് ഫോണില്‍ പോലും ഫേസ്ബുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം.ഡാറ്റയ്ക്കു വേണ്ടി പണം മുടക്കുകയും വേണ്ട.ഫേസ് ബുക്കിലെ പോസ്റ്റകളും,കമ്മന്റുകളും ലൈക്കുകളും മെസേജകളുമെല്ലാം ഫോണ്‍ട്വിഷിലൂടെ ലഭിക്കും.എന്നാല്‍ ചിത്രങ്ങള്‍ ലഭിക്കില്ല.എന്നാല്‍ ഈ അസൗകര്യം അത്ര കാര്യമാക്കാനില്ലായെന്നാണ് കമ്പനിയുടെ നിലപാട്, പ്രത്യേകിച്ച് ഇന്ത്യയിലെ ഉള്‍നാടുകളിലുള്ള റേഞ്ചിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍.പ്രീപെയ്ഡ് ഫോണില്‍ ബാലന്‍സ് പരിശോധിക്കാനായി ഉപയോഗിക്കുന്ന യു എസ് എസ് ഡി എന്ന ടെക്‌നോളജിയിലൂടെയാണ് ബേസിക് ഫോണുകള്‍ ഫേസ്ബുക്ക്ഡ് ആകുക.*325# എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ബേസിക് ഫോണുകളിലും ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സ്മാര്‍ട്ട് ഫോണുകളിലും ഫേസ്ബുക്ക് ആക്ടിവേറ്റാകാനാകും എന്നാണ് ഉട്ടോപ്യ അവകാശപ്പെടുന്നത്.ദിവസം എത്രതവണ ഫേസ്ബുക്ക് തുറക്കാമെന്നോ എത്ര മെസേജുകള്‍ അയക്കാമെന്നോ നിബന്ധനയില്ല.ഓരോ മൊബൈല്‍ സര്‍വ്വീസിന് അനുസരിച്ചും ചാര്‍ജ്ജില്‍ മാറ്റം വരും.എന്നാലും സാധാരണ ഗതിയില്‍ പ്രതിദിനം ഒരു രൂപയായിരിക്കും ഫേസ്ബുക്ക് ഉപയോഗത്തിനായി ചെലവഴിക്കേണ്ടി വരിക എന്നണ് കരുതുന്നത്.ആദ്യം ഏയര്‍ടെല്ലുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.നിലവില്‍ 10 മില്യണ്‍ ആളുകള്‍ ഈ സര്‍വ്വീസ് ഉപയോഗിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News