Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്‍വാറും മാതാവ് ഡോ.നുപൂര്‍ തല്‍വാറും കുറ്റക്കാരാണെന്ന് ഗാസിയാബാദിലെ സി.ബി.ഐ.പ്രത്യേകകോടതി കണ്ടെത്തി.ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.കോളിളക്കം സൃഷ്ടിച്ച കേസില്‍ ദന്തഡോക്ടര്‍മാരായ ദമ്പതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തില്‍ സാഹചര്യത്തെളിവുകളെ കോര്‍ത്തിണക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് സ്പെഷല്‍ ജഡ്ജി ശ്യാം ലാല്‍ പറഞ്ഞു.കൊലപാതകം,തെളിവ് നശിപ്പിക്കല്‍,കുറ്റം ചെയ്യാനുള്ള പൊതുവായ ഉദ്ദേശ്യം എന്നീ കുറ്റങ്ങള്‍ ദമ്പതികള്‍ ചെയ്തതായി വിധിച്ച കോടതി,നോയിഡ പൊലീസില്‍ തെറ്റായ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം വഴി തെറ്റിക്കാന്‍ രാജേഷ് തല്‍വാര്‍ ശ്രമിച്ചുവെന്നും വ്യക്തമാക്കി. ഇരുവര്‍ക്കുമുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.അതേസമയം,തങ്ങള്‍ ചെയ്യാത്ത കുറ്റം ചെയ്തതായി കണ്ടത്തെിയതില്‍ അങ്ങേയറ്റം നിരാശയും വേദനയും രോഷവുമുണ്ടെന്ന് രാജേഷും നൂപുറും മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.പരാജിതരായെന്ന തോന്നലുണ്ടായെങ്കിലും നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും ഇരുവരും തുടര്‍ന്നു.2008 മെയ് 15നും 16നുമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.നൊയ്ഡ ഡിപിഎസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആരുഷിയുടെ മൃതദേഹം മെയ് 15ന് ജല്‍വായു വിഹാറിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.ആരുഷിയെ കൊന്ന ശേഷം ഹേംരാജ് കടന്നുകളഞ്ഞെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹേംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി.തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് രാജേഷ് തല്‍വയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.അരുതാത്ത സാഹചര്യത്തില്‍ മകളെയും ജോലിക്കാരനെയും ഒരുമിച്ചു കണ്ടതില്‍ കുപിതനായ രാജേഷ് ഇരുവരെയും കൊല്ലുകായിരുന്നെന്നാരോപിച്ച് നോയ്ഡ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.എന്നാല്‍ പിന്നീട് നോയ്ഡ പൊലീസിന്റെ നിലപാട് വിവാദമായതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറി.തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാജേഷല്ല കുറ്റക്കാരനെന്ന് പറഞ്ഞ് തല്‍വാര്‍ ദമ്പതികളുടെ ദന്തല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്ണനെയും ഇയാളുടെ സഹായികളെയും അറസ്റ്റ് ചെയ്തു.ഇതും വിവാദമായതോടെ കേസ് മറ്റൊരു സിബിഐക്ക് ഏല്‍പ്പിച്ചു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്നും കാട്ടി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
Leave a Reply