Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 12:40 am

Menu

Published on November 26, 2013 at 1:38 pm

യുവതിയെ പീഡിപ്പിച്ചതിനു ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി

four-men-allegedly-raped-a-woman

ഗുവാഹത്തി:ആസാമിലെ ലഖിംപൂര്‍ ജില്ലയില്‍ ഓടുന്നവാനില്‍ വെച്ച് യുവതിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.ബലാല്‍സംഗംത്തിനുശേഷം കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം പുറത്തെറിഞ്ഞ് കൊലപ്പെടുത്തി.അക്രമികള്‍ യുവതിയെ വാനില്‍ നിന്നും പുറത്തെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.തന്‍റെ ആറുവയസ്സുകാരിയായ മകളെ കൂട്ടാന്‍ വേണ്ടി സ്‌കൂളിലേക്ക് പോകുകയായിരുന്ന യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.നാലുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഇവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.ആക്രമണത്തില്‍ യുവതിയുടെ തലയിലും കഴുത്തിലും മുറിവേല്‍ക്കുകയും ചെയ്തു.ആറുവയസ്സുകാരിയായ മകളെ കൂട്ടാന്‍ വേണ്ടി സ്‌കൂളിലേക്ക് പോകുകയായിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.സ്‌കൂളിലേക്ക് പോകാനായി കയറിയ ഷെയര്‍ ടെമ്പോ വാനില്‍ വെച്ചാണ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്.ദേശീയ ഹൈവേയില്‍ ബോഗിനദി പോലീസ് സ്‌റ്റേഷന്റെ അമ്പത് മീറ്റര്‍ അടുത്തുവെച്ചാണ് ഇവര്‍ യുവതിയെ പുറത്തേക്കെറിഞ്ഞത്.സംഭവം കണ്ട നാട്ടുകാര്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു.പിന്നീട് ഗുവാഹത്തിയിലെ മെഡിക്കല്‍ കോളേജിലെ ഇവരെ മാറ്റി.മെഡിക്കല്‍ കോളേജില്‍ വെച്ചാണ് യുവതി മരിച്ചത്.പ്രതികളെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News