Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:തുടര്‍ച്ചയായി ആറാംവര്‍ഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീമില്‍ ഇടംനേടി.ടെസ്റ്റ് ടീമിലും ധോണി ഇടംപിടിച്ചിട്ടുണ്ട് ശിഖര്‍ ധവാന്‍,രവീന്ദ്ര ജഡേജ എന്നീ ഇന്ത്യന്‍ താരങ്ങളും ഏകദിന ടീമിലുണ്ട്.ധോണി,ചേതേശ്വര്‍ പൂജാര,ആര്‍. അശ്വിന്‍ എന്നിവരാണ് ടെസ്റ്റ് ടീമിലുള്‍പ്പെട്ട ഇന്ത്യക്കാര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ സമിതിയാണ് ഐ.സി.സി ലോക ടീമുകളെ പ്രഖ്യാപിച്ചത്.എന്നാല്‍,കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിക്ക് ഐ.സി.സി സ്ക്വാഡില്‍ ഇടം പിടിക്കാനായില്ല.ടെസ്റ്റ് ഏകദിന ടീമുകളിലായി അഞ്ച് ഇന്ത്യന്‍ താരങ്ങളാണുള്ളത്.ഇന്ത്യന്‍ താരങ്ങളില്‍ ധോണി മാത്രമാണ് രണ്ട് ടീമിലും ഇടം നേടിയത്.ഇംഗ്ളണ്ടിന്റെ അലിസ്റ്റര്‍ കുക്കാണ് ഐ.സി.സി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍.ധോണി തന്നെയാണ് ഐസിസി ഏകദിന,ടെസ്റ്റ് ടീമുകളുടെ വിക്കറ്റ് കീപ്പര്‍.ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍ ടെസ്റ്റ് ടീമില്‍ ആറാം വര്‍ഷവും സ്ഥാനം പിടിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ ജനപ്രിയ താരത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ലഭിച്ചു.ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ധോണിയെ തെരഞ്ഞെടുത്തത്.ഐ.സി.സി 2010ല്‍ ഏര്‍പെടുത്തിയ പുരസ്കാരം സചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കാണ് ആദ്യം ലഭിച്ചത്.ഇന്ത്യയുടെ വിരാട് കോഹിലി,സൗത്ത് ആഫ്രിക്കയുടെ ഡിവില്ലണ്ടേഴ്സ്,ആസ്ത്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്,ഇംഗ്ലണ്ടിന്‍റെ അലിസ്റ്റര്‍ കുക്ക് എന്നിവരായിരുന്നു ധോണിക്കോപ്പം അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
Leave a Reply