Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:26 am

Menu

Published on December 5, 2013 at 12:29 pm

ഒന്നര വയസ്സുകാരിയെ തട്ടികൊണ്ടുപോയി തലയറുത്ത് ബലികൊടുത്തു;നാടിനെ ഞെട്ടിച്ച സംഭവം നിധി കണ്ടെത്താൻ

a-one-and-half-year-old-baby-was-killed-for-sacrifice

കാസര്‍ഗോഡ്:മുത്തശ്ശിയോടൊപ്പം വീട്ടുമുട്ടത്ത് കളിച്ചുകൊണ്ടിരുന്ന തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ ദുര്‍മന്ത്രവാദികള്‍ തലയറുത്തു ബലികൊടുത്തു.സുള്ള്യ ചാര്‍മതയിലെ മോഹന്‍ദാസിന്റേയും ഭവാനിയുടേയും മകള്‍ ശാരികയെയാണ്‌ ബലി നല്‍കിയത്‌.കഴിഞ്ഞ ആഗസ്റ്റ്‌ 11നു കാണാതായ ശാരികയുടെ മൃതദേഹം 11 ദിവസത്തിന് ശേഷം പുഴയുടെ കരയില്‍ തലയും ഇടതുകൈയും അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.മാതാപിതാക്കള്‍ കുട്ടിയെ മുത്തശ്ശിയെ ഏല്‍പ്പിച്ച് ജോലിയ്ക്കായി പുറത്തുപോയ സമയത്താണ് കുട്ടിയെ കാണാതായത്‌.പതിനൊന്നാം ദിവസം കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നില്ല.അതിനാല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ നേരത്തെ സംശയമുയര്‍ന്നിരുന്നുഎന്നാല്‍ കുട്ടി പുഴയില്‍ മുങ്ങി മരിച്ചതാണെന്ന് പോലീസ്‌ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.തുടര്‍ന്ന്‌ ശാരികയുടെ മാതാപിതാക്കളും ചില സംഘടനകളും നാട്ടുകാരും അന്വേഷണം ആവശ്യപ്പെട്ട്‌ രംഗത്തുവന്നതോടെ കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ വീണ്ടും പുറത്തെടുത്ത്‌ പോസ്‌റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.കുട്ടിയുടെ മൃതദേഹം കണ്ട സ്‌ഥലത്ത്‌ ദുര്‍മന്ത്രവാദവും പൂജാകര്‍മങ്ങളും നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നു.അതിന്‌ മുമ്പ്‌ പ്രദേശത്ത്‌ നിധിക്കുവേണ്ടി പലസ്‌ഥലങ്ങളിലും കുഴികള്‍ ഉണ്ടാക്കിയ നിലയില്‍ കണ്ടെത്തുകയും ചിലരെ പോലീസ്‌ ചോദ്യംചെയ്യുകയും ചെയ്‌തിരുന്നു.അവരാണ്‌ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.കുട്ടിയുടെ മരണം ബലിയാണെന്ന സംശയം ശക്തമായതിനെ തുടര്‍ന്ന് പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News