Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജസ്ഥാന്‍ സ്വദേശിയും രാജകുടുംബാംഗവുമായ നയന്റെ കഴുത്തില്‍ ശ്രീശാന്ത് നാളെ താലി കെട്ടും.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുനടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക.കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വരുന്ന 14നു എറണാകുളത്തെ കലാ ആഡിറ്റോറിയത്തില്‍ വെച്ച് വിവാഹ സത്കാരം നടക്കും.2007ലാണ് ശ്രീശാന്ത് ആദ്യമായി നയനെ കണ്ടുമുട്ടുന്നത്. ജയ്പൂരില്‍ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിനുവേണ്ടി ജയ്പൂരിലെത്തിയതായിരുന്നു ശ്രീ. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ജ്വല്ലറി ഡിസൈനറാണ് നയന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായപ്പോള്‍ ശ്രീശാന്ത് മനസുകൊണ്ട് രാജസ്ഥാന്റെ മരുമകനായി. എന്നാല്‍ ഇതിനുശേഷമാണ് ശ്രീശാന്തിന്റെ ജീവിതം മാറ്റിമറിച്ച കോഴവിവാദം ഉണ്ടായത്.തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ശ്രീശാന്തിനുണ്ടായപ്പോള്‍ നയനും കുടുംബവും പൂര്‍ണ പിന്തുണയേകി . ശ്രീയുടെ വിവരങ്ങള്‍ അഭിഭാഷകയെ വിളിച്ച് നയന്‍ എന്നും തിരക്കുന്നുണ്ടായിരുന്നു. നയനും കുടുംബവും നല്‍കിയ പിന്തുണ ശ്രീശാന്തിന് പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസമായിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായതോടെ ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇതോടെ പ്രണയം വിവാഹത്തിലേക്കു വഴി തുറന്നു. ഇരുകുടുംബങ്ങളും ആലോചിച്ച് വിവാഹത്തീയതി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ മാധ്യമങ്ങളില്‍നിന്നു മറച്ചുവച്ച പ്രണയം പുറംലോകം അറിഞ്ഞു.കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ഇതുകൂടാതെ കോതമംഗലത്തെ വീട്ടിലും സല്‍ക്കാരം നടക്കും. വധുവും കുടുംബവും ബുധനാഴ്‌ച കേരളത്തിലെത്തും
Leave a Reply