Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 9:09 am

Menu

Published on December 13, 2013 at 2:18 pm

ബസ്സുടമകളില്‍ ഒരു വിഭാഗം ശനിയാഴ്ചത്തെ സമരത്തില്‍ നിന്ന് പിന്മാറി

bus-strike-deferred

തൃശൂര്‍: സ്വകാര്യ ബസ്സുടമകള്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.ഡിസംബര്‍ 20 മുതലുള്ള അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.മിനിമം നിരക്ക് എട്ട് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 65 പൈസയാക്കുക,ഡീസലിന്‍െറ സെയില്‍സ് ടാക്സ് ഒഴിവാക്കുക,റോഡ് ടാക്സ് കുറക്കുക, വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ എല്ലാ ഇളവുകളും എടുത്തുകളയുകയോ നഷ്ടം പരിഹരിക്കാന്‍ സബ്സിഡി നല്‍കുകയോ ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News