Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:36 am

Menu

Published on December 16, 2013 at 10:51 am

ഗണേഷ് കുമാറിന്റെ വിവാഹം ഫെബ്രുവരി 10ന്; വധു മാധ്യമ പ്രവര്‍ത്തക

ganesh-kumar-will-be-getting-second-married-on-febreary-10th

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ മുന്‍മന്ത്രിയും ചലച്ചിത്ര നടനും ആയ കെ.ബി ഗണേഷ് കുമാര്‍ വീണ്ടും വിവാഹിതനാകുന്നു.2014 ഫെബ്രുവരി 10നാണു വിവാഹം.പാലക്കാട് സ്വദേശിനിയായ ബിന്ദു മേനോനാണു വധു. നാല്‍പ്പത്തിമൂന്നുകാരിയായ ബിന്ദുവിനും ഇത് രണ്ടാം വിവാഹമാണ്.ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ മാര്‍ക്കറ്റിങ് വിഭാഗം ഓവര്‍സീസ് ഓപ്പറേഷന്‍സ് മേധാവിയാണ് ബിന്ദു.വിവാഹനിശ്ചയം കഴിഞ്ഞദിവസം ബിന്ദുവിന്റെ വീട്ടില്‍ നടന്നു.കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും ഗണേഷിന്റെ അച്ഛനുമായ ആര്‍. ബാലകൃഷ്ണപിള്ളയും അടുത്ത കടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ലോക സഭാ തിരഞ്ഞെടുപ്പോടു കൂടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഗണേഷ് രണ്ടാം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്.അതിനിടയില്‍,നേരത്തെ കാമുകിയാണെന്നു പറഞ്ഞ് രംഗത്തെത്തിയ മറ്റൊരു യുവതി ഗണേഷിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.തന്നെ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെങ്കില്‍ നാലു കോടി രൂപ നല്‍കണമെന്നും പറഞ്ഞ തുക നല്‍കാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും കാമുകി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍. ആദ്യ ഭാര്യ ഡോ.യാമിനി തങ്കച്ചിയുമായുള്ള വിവാഹബന്ധം അടുത്തിടെ നിയമപരമായി ഗണേഷ് വേര്‍പ്പെടുത്തിയിരുന്നു.കുടുംബപ്രശ്‌നങ്ങള്‍ പരസ്യമാകുകയും വിവാദമാകുകയും ചെയ്തതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ ഗണേഷ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News