Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശ. മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് ഏഴ് രൂപയാക്കണമെന്നാണ് ശുപാര്‍ശ. കിലോമീറ്ററിന് അഞ്ച് പൈസ വീതം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.ബസ് ഉടമകള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പുകള്‍നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. കിലോമീറ്ററിന്മേല്‍ ഓര്‍ഡിനറി ബസുകള്‍ക്ക് 55 ല്‍ നിന്നും 58 പൈസയാക്കിയും വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ ശുപാര്‍ശ പ്രകാരം കിലോമീറ്ററിന് 63 പൈസയായിരിക്കും നിരക്ക്.ചാര്‍ജ് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയി
ച്ച് ബസുടമകള്‍ വെള്ളിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
Leave a Reply