Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 9:26 pm

Menu

Published on December 24, 2013 at 10:38 am

വയനാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം

tourist-bus-collides-with-lorry-in-wayanad-2-killed

കല്‍പറ്റ:ദേശീയ പാതയില്‍ വയനാട് മുട്ടിലിന് സമീപം കുളവയലില്‍ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ മേപ്പാടി താഴേ അരപ്പറ്റ ചേനാട്ടുകുഴി സി.കെ.ഷാനില്‍ (33),ലോറി ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി മലങ്കര നെന്മേനി പുത്തന്‍പുരയ്ക്കല്‍ മനു ജോര്‍ജ് (23) എന്നിവരാണ് മരിച്ചത്.നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.ഗുരുതരമായി പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയയിലാണ്.പുലര്‍ച്ചെ ആറു മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ഒത്തുകല്ല്യാണം കഴിഞ്ഞ് പുല്‍പ്പള്ളിയിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News