Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:15 am

Menu

Published on December 27, 2013 at 1:03 pm

സേവനനികുതി വെട്ടിപ്പ്: റിമി ടോമിയും കുടുങ്ങും

vigilance-send-notice-for-rimi-tomy

സേവനനികുതി വെട്ടിപ്പ് ശ്രദ്ധയില്‍പെട്ടതിനേത്തുടര്‍ന്നു റിമി ടോമിയ്ക്കും സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നോട്ടീസ് അയച്ചു.കേരളത്തിലും വിദേശത്തുമായുള്ള സ്‌റ്റേജ് ഷോകളില്‍നിന്നും സിനിമയില്‍നിന്നുമുള്ള വരുമാനത്തിനു കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു നോട്ടീസ്.കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സേവനനികുതി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ 22 പ്രമുഖര്‍ക്കാണു സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസയച്ചത്. ഇവരില്‍ ഭൂരിപക്ഷവും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. നോട്ടീസ് ലഭിച്ച പലരും നികുതിയടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മറുപടി നല്‍കിയെങ്കിലും റിമി ടോമി പ്രതികരിച്ചിട്ടില്ല. ഈയാഴ്ച മറുപടി നല്‍കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. നേരിട്ടോ അല്ലാതെയോ സെന്‍ട്രല്‍ എക്‌സൈസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനും അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതായതിനാല്‍ അത് അന്വേഷണപരിധിയില്‍വരില്ല. എന്നാല്‍ റിമിയുടെ ബിസിനസ് സംരംഭങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ വിവരങ്ങളില്ല. സെന്‍ട്രല്‍ എക്‌സൈസ് ആദായനികുതിവിഭാഗം കൊച്ചി സര്‍ക്കിളില്‍പെട്ടവര്‍ക്കു മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News