Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:21 am

Menu

Published on January 2, 2014 at 12:29 pm

വിപണിയില്‍ മികച്ച മുന്നേറ്റം

indian-stock-exchange

മുംബൈ: ബുധനഴാച്ച് നേരിയ നഷ്ടത്തോടെ വ്യാപാരമവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 159.93 പോയിന്റ് നേട്ടത്തില്‍ 21,300.41ലും ദേശീയ സൂചിക നിഫ്റ്റി 45.05 പോയിന്റ് മുന്നേറി 6,346.70ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.പുതുവത്സരത്തിലെ ആദ്യദിനത്തിലെ മാന്ദ്യത്തിന് ശേഷം നിക്ഷേപകര്‍ വീണ്ടും സജീവമായതാണ് വിപണിയിലെ നേട്ടത്തില്‍ പ്രതിഫലിച്ചത്.21179.91 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 21331.32ലേക്കും 6,301.25ല്‍ തുടങ്ങിയ നിഫ്റ്റി 6,358.30ലേക്കും ഉയര്‍ന്നു. മുന്‍നിര ഓഹരികളില്‍ ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, പി.എന്‍.ബി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഓഹരികള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News