Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:35 am

Menu

Published on January 2, 2014 at 2:08 pm

കൂട്ടബലാത്സംഗം:പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത് പീഡിപ്പിച്ചവര്‍ തന്നെയെന്ന് പോലീസ്

murder-case-registered-in-rape-victim-death-case

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ രണ്ടു തവണ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായി ആസ്പത്രിയില്‍ മരിച്ച പതിനാറുകാരി ആത്മഹത്യക്കുശ്രമിച്ചതല്ലെന്ന് പോലീസ്.പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മരണമൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കൊല്‍ക്കത്തയിലെ മാധ്യംഗ്രാമില്‍ നിന്നുള്ള 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസിന്റെശ്രമം. പ്രതികള്‍ക്കനുകൂലമായി നിന്ന പൊലീസും പെണ്‍കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു.തെളിവുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ പിതാവ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെ ചെന്ന് കണ്ടിരുന്നു.ഗുരുതരമായ പൊള്ളലേറ്റതിനാല്‍ തന്റെമകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഈ കേസ് ബലാല്‍സംഗക്കാരായ പ്രതികള്‍ക്ക് അനുകൂലമായി മാറുമെന്ന് ഭയക്കുന്നതായും പിതാവ് ഗവര്‍ണറെ അറിയിച്ചിരുന്നു.ടാക്സി ഡ്രൈവറുടെ മകളെ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം കിടന്നതിനുശേഷം ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയും ചെയ്തു.പെണ്‍കുട്ടി തീകൊളുത്തിയതാണെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്.മാത്രമല്ല,മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയും പോലീസും ഇടതുപാര്‍ട്ടികളും തമ്മില്‍ കലഹമുണ്ടായിരുന്നു.മരിക്കുന്നതിന് മുമ്പ് മാനഭംഗം ചെയ്തവരില്‍ രണ്ടുപേര്‍ തന്നെ തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വെളിപ്പടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തുവന്നത് സംഭവം വിവാദമായതിനെ തുടര്‍ന്ന് എന്തിനാണ് ഇക്കാര്യം മൂടിവെച്ചതെന്ന് വിശദീകരിക്കാന്‍ പൊലീസും സര്‍ക്കാറും നിര്‍ബന്ധിതമായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News