Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 6:35 am

Menu

Published on January 4, 2014 at 2:01 pm

ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട്‌ചെയ്ത പെണ്‍കുട്ടിയുടെ ദേഹത്ത് യുവാവ് തിളച്ചവെള്ളമൊഴിച്ചു

girl-unfriends-boy-on-facebook-is-attacked-with-boiling-water

മുസാഫര്‍പൂര്‍: ഫെയ്‌സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത പെണ്‍കുട്ടിയുടെ മേല്‍ യുവാവ് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ചു.ഉത്തര്‍പ്രദേശിലെ മുസഫറാപൂരിലാണ് സംഭവം നടന്നത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.ഗണ്ണപ്പൂരില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിയായ യുവാവ് ആണ് തിളച്ചവെള്ളമൊഴിച്ചത്.കളഞ്ഞുപോയ ഐഡന്റിറ്റി കാര്‍ഡ് എടുക്കാനെന്നു പറഞ്ഞ് വീട്ടിലെത്തുകയും പെണ്‍കുട്ടിയുടെ അമ്മയെ പിടിച്ചുതള്ളിയശേഷം യുവാവ് കൈയില്‍ കരുതിയിരുന്നു ചൂടുവെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവാവിനുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു. അന്ന് മാന്യനായിരുന്നെങ്കിലും അടുത്തകാലത്ത് അമാന്യമായ പെരുമാറ്റമാണ് യുവാവില്‍നിന്നുണ്ടായതെന്നും അതുകൊണ്ടാണ് സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News