Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:37 am

Menu

Published on January 6, 2014 at 5:08 pm

വിമാനത്തില്‍ നിന്നു മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ താഴേയ്ക്ക് വീണു

human-body-parts-fall-from-the-sky-in-saudi-arabia

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിനു മുകളില്‍ കൂടി പറന്ന വിമാനത്തില്‍ നിന്നു മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ താഴേയ്ക്ക് വീണു. മനുഷ്യന്റെ ശരീരഭാഗങ്ങള്‍ ആകാശത്തു നിന്ന് താഴേയ്ക്ക് വീഴുന്നത് കണ്ടയാള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതെങ്കിലും വ്യക്തിയുടെ ശരീര അവശിഷ്ടങ്ങളാകാം ഇതെന്നും രാജ്യം വിടാനായ് ലാന്റിംഗ് ഗിയറില്‍ കയറിപറ്റി രക്ഷപെടാന്‍ നേരത്താകാം ഈ അപകടം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെയാണു ശരീര ഭാഗങ്ങള്‍ വീണതായി പൊലീസിനു വിവരം ലഭിച്ചത്. റെഡ് സീ സിറ്റിക്കു സമീപം മുഷ് റഫയ്ക്കു സമീപമാണു സംഭവം. ഏതു വിമാനത്തില്‍ നിന്നുമാണു ഇവ വീണതെന്നു വ്യക്തമല്ല. എന്നാല്‍ ഇതിന് ഏതാനും നിമിഷങ്ങള്‍ക്കു ശേഷം സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. ഇറാഖിലെ മുഷാദില്‍ നിന്നു സൗദിയിലെ മദീനയിലേക്കു പുറപ്പെട്ട വിമാനമാണു അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തില്‍ 315 യാത്രക്കാര്‍ ഉണ്ടായിരുന്നു.ലെബനന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു അനധികൃതമായി കുടിയേറാന്‍ വേണ്ടി വിമാനം ടേക്ക് ഓഫ് ആകുന്ന സമയത്തു ലാന്‍ഡിങ് ഗിയറില്‍ കയറാറുണ്ടെന്നു പൊലീസ്. ഇതില്‍ ഭൂരിഭാഗം പേരും മരണത്തിനു കീഴടങ്ങും.ചിലര്‍ രക്ഷപെടും. ഇത്തരത്തില്‍ ശ്രമിച്ച ആളാകും അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് സംശയിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News