Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 1:23 pm

Menu

Published on January 16, 2014 at 11:12 am

തക്കാളി കിലോയ്ക്ക് 30 പൈസ!

price-of-tomato-in-the-kadapa-market-is-just-30-paisa

ഹൈദരാബാദ്: കഴിഞ്ഞമാസം കിലോ 30 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഇപ്പോള്‍ വെറും 30 പൈസ.ആന്ധ്രപ്രദേശിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. തക്കാളി വ്യാപകമായി കൃഷിചെയ്യുന്ന കടപ്പ, ചിറ്റൂര്‍, അനന്തപ്പുര്‍, രങ്കാറെഡ്ഡി, മേധക്, വാറങ്കല്‍ ജില്ലകളിലെ കര്‍ഷകര്‍ കഴിഞ്ഞ ദിവസം വിറ്റ തക്കാളിക്ക് കിലോയ്ക്ക് 30 പൈസമുതല്‍ 90പൈസവരെയാണ് ലഭിച്ചത്. കഴിഞ്ഞ മാസം വരെ അമ്പതുരൂപയ്ക്ക് വിറ്റ മേല്‍തരം തക്കാളിക്ക് ഇപ്പോള്‍ മൂന്നരരൂപയേ വിലയുള്ളൂ.സമൃദ്ധമായ കാലവര്‍ഷമാണ് തക്കാളി കര്‍ഷകര്‍ക്ക് തുണയായതെങ്കിലും വിപണിയിലെ വിലത്തകര്‍ച്ച് അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.അതേസമയം തക്കാളി വിലയിടിഞ്ഞതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരേക്കറില്‍ തക്കാളി കൃഷി ചെയ്യാന്‍ 20,000 മുതല്‍ 30,000 രൂപവരെ ചെലവുവരുന്നുണ്ട്.ഈ നിലയ്ക്ക് ഇപ്പോള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് തക്കാളി വിപണിയിലെത്തിക്കാന്‍ പോലും തികയുന്നില്ല.പലരും തക്കാളി കൃഷിസ്ഥലത്തു തന്നെ ഉപേക്ഷിച്ചു പോകുകയാണ്. കന്നുകാലികള്‍ക്കും മറ്റും ഇപ്പോള്‍ നല്‍കുന്നത് തക്കാളിയാണത്രെ!.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News