Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:57 pm

Menu

Published on January 16, 2014 at 11:32 am

തരൂരുമായി സന്തുഷ്ട ജീവിതം;വിവാദം രാഷ്ട്രീയ പ്രേരിതം;മലക്കം മറിഞ്ഞ് സുനന്ദ പുഷ്‌കര്‍

sunanda-pushkar-latest-tweet

കേന്ദ്രമന്ത്രി ശശി തരൂരില്‍ നിന്നു വിവാഹമോചനം നേടുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ നിലപാട് മാറ്റി സുനന്ദ പുഷ്‌കര്‍ രംഗത്ത്.ട്വിറ്ററിലൂടെയാണ് സുനന്ദ ഇക്കാര്യം നിഷേധിച്ചത്. ശശി തരൂരുമായി യാതൊരു പ്രശനവുമില്ലെന്നും,തങ്ങള്‍ സന്തുഷ്ട ജീവിതമാണ്‌ നയിക്കുന്നതെന്നും സുനന്ദ പുതിയ ട്വീറ്റില്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് സമയത്തുള്ള വിവാദത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണ്.പാക്ക് മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് തരൂരിനെ തകര്‍ക്കാനാണ് ശ്രമമെന്നും സുനന്ദ പുഷ്‌കര്‍.ട്വിറ്ററില്‍ ആരാധകരെ കൂട്ടാനുള്ള പാക് മാധ്യമപ്രവര്‍ത്തകയുടെ ശ്രമങ്ങളാണ് ഇവയെന്നും സുനന്ദ ട്വിറ്ററില്‍ കുറിച്ചു.ശശി തരൂരിന് ഒരു പാക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും താന്‍ വിവാഹമോചനത്തിനൊരുങ്ങുന്നതായും സുനന്ദ പുഷ്‌കര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.സ്ത്രീ,ഭാര്യ എന്നീ നിലകളില്‍ മാനസികമായി തകര്‍ന്നതായും ഐപിഎല്‍ വിവാദത്തിലുള്‍പ്പെടെ തരൂരിനു വേണ്ടി കുറ്റം ഏറ്റെടുത്തിട്ടുണ്ടെന്നും ഇനി സഹിക്കാനാകില്ലെന്നും സുനന്ദ പറഞ്ഞിരുന്നു.മാധ്യമ പ്രവര്‍ത്തക പാകിസ്ഥാനിലെ ഐഎസ്‌ഐയുടെ ഏജന്റാണെന്നും ഇരുവരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് സുനന്ദ നേരത്തേ പറഞ്ഞത്.തരൂരിൻറെ ആക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു.2010 ലായിരുന്നു ശശി തരൂര്‍ സുനന്ദ പുഷ്‌കര്‍ വിവാഹം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News